കണ്ണമ്മൂല സുനില്‍ബാബു വധം: 8 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

Wednesday 18 April 2018 3:37 pm IST

തിരുവനന്തപുരം: കണ്ണമ്മൂല സുനില്‍ ബാബു വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015ലാണ് കൊലപാതകം നടന്നത്. വെട്ടേറ്റ് ഓടിയ സുനില്‍ ബാബുവിനെ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ മുന്‍‌ഭാഗത്ത് തല പിടിച്ച് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ സുനിലിനെ വീണ്ടും അവിടെയിട്ട് വെട്ടുകയായിരുന്നു. 

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 50 സാക്ഷികളെ വിസ്തരിച്ചു. 114 രേഖകളും 31 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതികള്‍ എട്ട് സാക്ഷികളെ വിസ്തരിച്ച് എട്ട് രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.