കേരളത്തില്‍ 2016 വരെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട 2039 കേസുകള്‍

Wednesday 18 April 2018 5:37 pm IST

ന്യൂദല്‍ഹി: ഓരോ മണിക്കൂറിലും എട്ടുകുട്ടികളെ വീതം കാണാതാവുകയും 55 കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്കെതിരേയുള്ള പീഡനക്കേസുകള്‍ തീരണമെങ്കില്‍ 101 വര്‍ഷംവരെയെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നോബല്‍ സമ്മാന ജേതാവും കുട്ടികളുടെ ക്ഷേമപ്രവര്‍ത്തകനുമായ കൈലാസ് സത്യാര്‍ഥിയാണ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. സത്യാര്‍ഥി ഫൗണ്ടേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട 2039 കേസുകളുണ്ട്. ഏറ്റവും കൂടുതല്‍  അരുണാചല്‍ പ്രദേശിലാണ് -2117, കുറവ് മേഘാലയയില്‍- 2033. 

ഓരോ സംസ്ഥാനങ്ങളിലും കേസുകള്‍ തീര്‍പ്പാക്കുന്ന വേഗത കണക്കാക്കിയാല്‍ 10 വര്‍ഷം വരെ വേണ്ടിവരും 2016 വരെ രജിസ്റ്റര്‍ ചെ്ത കേസുകള്‍ തീരാന്‍. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള പീഡനങ്ങളില്‍ പോക്‌സോ നിയമപ്രകാരമുള്ളവ കൈകാര്യം ചെയ്യാന്‍ ജില്ലതോറും പ്രത്യേക കോടതികള്‍ വേണമെന്നാണ് സത്യാര്‍ഥിയുടെ ആവശ്യം. 

ഇപ്പോള്‍ 15 വയസുള്ള കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് 60 ാമത്തെ വയസില്‍  പരിഗണിച്ചാല്‍ കോടതിയിലെത്താന്‍ പെണ്‍കുട്ടി തയാറാകുമെന്ന് കരുതുന്നുണ്ടോ, സത്യാര്‍ഥി ചോദിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:sathyarthi-