പി. നാരായണനെ ആദരിക്കല്‍ ഇന്ന്

Thursday 19 April 2018 2:37 am IST

കൊച്ചി: പത്രപ്രവര്‍ത്തനത്തിലെ സമഗ്ര സംഭാനവനയ്ക്ക് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിദ്യാനിവാസ് മിശ്ര പുരസ്‌കാരം നേടിയ പി. നാരായണനെ ഇന്ന് ആദരിക്കും. ഇന്റഗ്രല്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ലക്ഷ്മീഭായ് ടവേഴ്സില്‍ ധര്‍മ്മപ്രകാശന്‍ ഹാളില്‍ വൈകിട്ട് ആറിനാണ് പരിപാടി. 'സാമ്പത്തിക അധിനിവേശത്തില്‍ പകച്ചു നില്‍ക്കുന്ന കേരളം' എന്ന വിഷയത്തില്‍ ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ് പ്രഭാഷണം നടത്തും. 

ആര്‍എസ്എസ്സിന്റെ ആദ്യകാല പ്രചാരകനായ പി. നാരായണന്‍ തൊടുപുഴ സ്വദേശിയാണ്. 1958 മുതല്‍ കേസരി വാരികയിലെഴുതിത്തുടങ്ങി. ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടന കാര്യദര്‍ശിയായിരുന്നു. 'ജന്മഭൂമി'യുടെ പ്രസാധകന്‍, മാനേജര്‍, പ്രത്യേക ലേഖകന്‍, പത്രാധിപര്‍, മുഖ്യപത്രാധിപര്‍ എന്നീ നിലകളില്‍ 25 വര്‍ഷം പ്രവര്‍ത്തിച്ചു. 15 വര്‍ഷത്തോളം ഓര്‍ഗനൈസര്‍, പാഞ്ചജന്യ വാരികയുടെ കേരള ലേഖകനുമായിരുന്നു.

കെ. ഭാസ്‌കര്‍ റാവു സമര്‍പ്പിത ജീവിതം, ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍, കമ്മ്യൂണിസത്തിന്റെ തകര്‍ച്ച, കര്‍മ്മയോഗി കെ. കേളപ്പന്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. നാല്‍പ്പതോളം ഇംഗ്ലീഷ്-ഹിന്ദി പുസ്തകങ്ങള്‍ക്ക് മലയാള വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.