കൊല്‍ക്കത്ത: ബംഗാളില്‍ ശക്തമായ മഴയിലും കൊടുങ്കാറ്റിലും 15 പേര് മരിച്ചു. കൊല്‍ക്കത്തയില്‍ വിമാന, തീവണ്ടി സര്‍വ്വീസുകളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. 40 ഇടങ്ങളില്‍ മരങ്ങള്‍ വീണ് തീവണ്ടി ഗതാഗതം നിലച്ചു. മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളും തകരാറിലായി. ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജീല്ലകളിലാണ് കെടുതികളേറെയും.
കൊല്‍ക്കത്തയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയ്ക്കു മേല്‍ മരം വീണ് രണ്ടു പേര് മരിച്ചു. മരം കടപുഴകി വീണും കെട്ടിടം തകര്‍ന്നും ഇടിമിന്നലേറ്റും ജീവഹാനി സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: