പത്രപ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയത് കൊച്ചു മകളോടെന്നപോലെ: ബന്‍വാരിലാല്‍ പുരോഹിത്

Thursday 19 April 2018 3:05 am IST

ചെന്നൈ: പത്രസമ്മേളനത്തിനിടെ വനിതാ പത്രപ്രവര്‍ത്തകയുടെ കവിളില്‍ തട്ടി അനുമോദിച്ചതിന്റെ പേരില്‍ ആരോപണ വിധേയനായതില്‍ ക്ഷമാപണം നടത്തി തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. സംഭവത്തില്‍ തന്റെ നിലപാടു വ്യക്തമാക്കി അദ്ദേഹം 'ദ വീക്ക്' ലെ പത്രപ്രവര്‍ത്തകയായ ലക്ഷ്മി സുബ്രഹ്മണ്യത്തിന് കത്തയച്ചു. 

പത്രസമ്മേളനം അവസാനിപ്പിച്ച് വേദിവിടും മുമ്പ് താങ്കള്‍ ചോദിച്ച ചോദ്യം എനിക്ക് വളരെ ഇഷ്ടമായി. അതിനുള്ള അഭിനന്ദനമെന്ന നിലയില്‍, എന്റെ കൊച്ചുമകളോടെന്ന പോലെയാണ് ഞാന്‍ കവിളില്‍ തട്ടിയത്. താങ്കള്‍ക്കത് നീരസത്തിന് ഇടയാക്കിയെന്ന് മനസ്സിലാക്കുന്നു. 40 വര്‍ഷത്തോളം ഞാനുമൊരു പത്രപ്രവര്‍ത്തകനായിരുന്നു. സംഭവം താങ്കളെ വേദനിപ്പിച്ചെങ്കില്‍ ഞാനതില്‍ ക്ഷമ ചോദിക്കുന്നു. പുരോഹിതിന്റെ ഈ വിശദീകരത്തെ തുടര്‍ന്ന് തന്റെ തെറ്റിദ്ധാധാരണ മാറിയെന്ന് അറിയിച്ച് ലക്ഷിമി സുബ്രഹ്മണ്യവും മറുപടി നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.