ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍

Thursday 19 April 2018 3:10 am IST

ബെംഗളൂരു: സുരക്ഷാ വാഹനത്തിനുമേല്‍ ട്രക്ക് ഇടിച്ചു കയറ്റിയ സംഭവം തന്റെ ജീവന് ഭീഷണിയുണ്ടെന്നതിന്റെ സൂചനയെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍. കഴിഞ്ഞ ദിവസം രാത്രി കര്‍ണാടകത്തില്‍ ഹാവേരി ജില്ലയിലെ ഹാലേഗിരിയിലാണ് മന്ത്രിക്ക് അകമ്പടി പോയ കാര്‍ അപകടത്തില്‍ പെട്ടത്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഒരാള്‍ക്ക് പരിക്കുണ്ട്.

അതേ സമയം മന്ത്രി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. ട്രക്ക് കാറിനുമേല്‍ കരുതിക്കൂട്ടി ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും അനന്ത്കുമാര്‍ വ്യക്തമാക്കി. ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിനു പിന്നില്‍ വലിയൊരു ശൃംഖല തൃന്നെ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നത് അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.