പാക് പതാകയോട് സാമ്യമുള്ള പതാകകള്‍ നിരോധിക്കണം

Thursday 19 April 2018 3:10 am IST

ലഖ്‌നൗ: പാക് ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന പതാകകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ ഷിയാ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ പരാതി നല്‍കി. അര്‍ധചന്ദ്രാകൃതിയും നക്ഷത്ര ചിഹ്നവുമുള്‍പ്പെടുന്ന വെള്ളയും പച്ചയും കലര്‍ന്ന പതാകകള്‍ക്ക് ഇസ്ലാം മതവുമായി ബന്ധമൊന്നുമില്ല. ചില മുസ്ലീം പുരോഹിതര്‍ ഇതിനെ തെറ്റായി ചിത്രീകരിക്കുകയാണെന്നും ഇവ ഉയര്‍ത്തുന്നത് സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വസീം റിസ്‌വി പറഞ്ഞു. 

അയോധ്യയിലെ വിവാദ ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറി, ലഖ്‌നൗവിലെ മുസ്ലീം ഭൂരിപക്ഷമുള്ളിടത്ത് പള്ളി നിര്‍മ്മിക്കണമെന്ന് ഡോ. റിസ്‌വി ആവശ്യപ്പെട്ടത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മദ്രസകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണമെന്നും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ തീവ്രവാദത്തിന്റെ പ്രജനന കേന്ദ്രങ്ങളാണെന്നുള്ള റിസ്‌വിയുടെ പരാമര്‍ശങ്ങളും വാര്‍ത്തയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.