കാട്ടാക്കട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മരണവാര്‍ത്ത കേള്‍ക്കണമെന്ന് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎം കിള്ളി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കാട്ടാക്കട മേഖല ട്രഷററുമായ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.
നാളത്തെ പുലരി പ്രധാനമന്ത്രിയുടെ മരണവാര്‍ത്ത കേട്ടുണരണമെന്ന ഇയാളുടെ പോസ്റ്റ് പ്രധാനമന്ത്രിയെ അപായപ്പെടുത്തണമെന്ന ആഹ്വാനം നല്‍കുന്നതാണ്. ഇക്കഴിഞ്ഞ 16ന് രാത്രി 11.20നാണ് ഇയാള്‍ തന്റെ എഫ്ബി പേജില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റകരമായ വരികള്‍ കുറിച്ചിട്ടത്.
ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപി കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കിള്ളി കണ്ണന് കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഗുരുതര കുറ്റകൃത്യം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: