ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Thursday 19 April 2018 3:35 am IST

കൊച്ചി: മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍, ഇത്തരം സംഭവങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവി അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയവരെക്കുറിച്ച് അനേ്വഷണം നടത്തി നടപടികള്‍ സ്വീകരിച്ച ശേഷം 30ദിവസത്തിനകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ പ്രഖ്യാപനം ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തത് നിയമ വിരുദ്ധ നടപടിയാണ്. യുവജനതാദള്‍ (ശരദ്‌യാദവ്) ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.