ബ്ലോക്ക്തല ജാഗ്രതോത്സവ ക്യാമ്പുകള്‍ ഇന്ന് മുതല്‍

Wednesday 18 April 2018 10:05 pm IST

 

കണ്ണൂര്‍: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷന്‍, സാക്ഷരത മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കില എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവ ക്യാമ്പുകള്‍ ഇന്ന്(ഏപ്രില്‍ 19) മുതല്‍ ആരംഭിക്കും. 19, 20 തീയതികളില്‍ തളിപ്പറമ്പ്(ഇ ടി സി), കണ്ണൂര്‍(വെല്‍ഫെയര്‍ സ്‌കൂള്‍ പാപ്പനിശ്ശേരി), എടക്കാട്(ബ്ലോക്ക് പഞ്ചായത്ത് ഹാള്‍), കൂത്തുപറമ്പ്(ബ്ലോക്ക് പഞ്ചായത്ത് ഹാള്‍),തലശ്ശേരി(പിണറായി പഞ്ചായത്ത് ഹാള്‍) എന്നിവിടങ്ങളിലും 20, 21 തീയതികളില്‍ പയ്യന്നൂര്‍(ബ്ലോക്ക് പഞ്ചായത്ത് ഹാള്‍), ഇരിക്കൂര്‍(ബ്ലോക്ക് പഞ്ചായത്ത് ഹാള്‍), 24, 25 തീയതികളില്‍ കല്ല്യാശ്ശേരി(കണ്ണപുരം പഞ്ചായത്ത് ഹാള്‍), പേരാവൂര്‍(ബ്ലോക്ക് പഞ്ചായത്ത് ഹാള്‍) എന്നിവിടങ്ങളിലും ക്യാമ്പുകള്‍ നടക്കും. കുടുംബശ്രീയുടെ മൂന്നും സാക്ഷരതമിഷന്റെയും, ശുചിത്വമിഷന്റെയും രണ്ടു വീതവും പ്രവര്‍ത്തകരും ആരോഗ്യ വകുപ്പിന്റെ ഒരു ജീവനക്കാരന്‍, പഞ്ചായത്ത് അസി.സെക്രട്ടറി, വി ഇ ഒ എന്നിവരുമാണ് ഓരോ പഞ്ചായത്തില്‍ നിന്നും ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പുകള്‍ക്ക് ശേഷം മെയ് 5 നകം ഗ്രാമ പഞ്ചായത്ത് തല ക്യാമ്പുകളും മെയ് 10 നകം വാര്‍ഡ് തല ക്യാമ്പുകളും നടക്കും. ജില്ലയില്‍ 1545 ജാഗ്രതോത്സവങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.