ആല്‍ബം പ്രകാശനം ചെയ്തു

Wednesday 18 April 2018 10:05 pm IST

 

കരുവഞ്ചാല്‍: മീമ്പറ്റി ശ്രീ മാണിക്യകാവിലമ്മ ഓഡിയോ ആല്‍ബം ശ്രീ മാണിക്യകാവിന്റെ പ്രതിഷ്ഠയോടു അനുബന്ധിച് നിര്‍മിച്ച ഭക്തി ഗാന ആല്‍ബം പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പെരുംചെല്ലൂര്‍ സംഗീത സഭ സ്ഥാപകനും വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠന് നല്‍കി പ്രകാശനം ചെയ്തു. 

 ടി.പി.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. വിജയ് നീലകണ്ഠന്‍, സി.കെ.ഗോപാലകൃഷ്ണന്‍ നായര്‍, വി.കെ.രവീന്ദ്രന്‍, ഒ.കെ.രാജന്‍, ശ്രീജിത്ത് ശ്രീധര്‍, രാഗിണി രാജീവന്‍. പി.കെ.കുമാരന്‍, ബാലു ആലക്കോട്, മണികണ്ഠദാസ് പയ്യന്നൂര്‍, സുബോധര്‍, കുമാരി കൃഷ്ണ രാമകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. കുമാരന്‍ മീമ്പറ്റിയാണ് രചനയും നിര്‍മാണവും, ഈണം നല്‍കിയത് സംഗീത അധ്യാപകനും ഗായകനുമായ ബാലു ആലക്കോട്. സുബോധര്‍ & കൃഷ്ണയും ഈ ആല്‍ബത്തില്‍ പാടിയിട്ടുണ്ട്. ഒ.കെ.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.