വനിതാ ഡോക്ടറുടെ പരാതിയില്‍ എസ്‌ഐക്കെതിരെ അന്വേഷണം

Wednesday 18 April 2018 10:05 pm IST

 

കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതായ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പ്രിന്‍സിപ്പള്‍ എസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറായ കെ.പ്രതിഭയാണ് പരാതിക്കാരി. രോഗികളെ പരിശോധിക്കുകയായിരുന്ന തന്റെ മുന്‍പില്‍ ടൗണ്‍ എസ്.ഐ എന്നു പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ എസ്.ഐയ്‌ക്കെതിരെ ഐ.ജിക്കും ജില്ലാ പോലീസ് മേധാവിക്കും ഡോക്ടര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പരാതി സംബന്ധിച്ച് വാര്‍ത്ത വന്ന ശേഷവും എസ്‌ഐ ഡോക്ടറെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പോലീസ് ആസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘത്തിനാണ് ഡിജിപി അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.