കണ്ണൂര്‍: സര്‍ക്കാര്‍ വീട് നിര്‍മ്മിക്കാന്‍ അനുവദിച്ച സ്ഥലം റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ നടത്തുന്ന കാട്ടാമ്പള്ളിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് നടത്തുന്ന രാപ്പകല്‍ സമരം രണ്ട് ദിവസം പിന്നിട്ടു.
യുഡിഎഫ് സര്‍ക്കാര്‍ വീടെടുക്കാനായി കാട്ടാമ്പളളിയില്‍ ചിത്രലേഖയ്ക്ക് അനുവദിച്ച 5 സെന്റ് ഭൂമി തിരിച്ചെടുക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചിത്രലേഖയുടെ കുടുംബം ഉള്‍പ്പെടെ പുതിയ വീടിനു സമീപം കുടില്‍കെട്ടി സമരം തുടങ്ങിയത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചു കിട്ടിയ അഞ്ചു സെന്റ് ഭൂമിയില്‍ വീട് നിര്‍മാണം അവസാനഘട്ടത്തില്‍ നില്ക്കുമ്പോള് സ്ഥലം അനുവദിച്ച തീരുമാനം റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും രാപ്പകല്‍ സമരം ആരംഭിക്കുന്നതെന്നും റദ്ദാക്കിയ നടപടി പിന്‍വലിക്കും വരെ താനും കുടുംബവും സമരം തുടരുമെന്നും ചിത്രലേഖ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: