തളിപ്പറമ്പ്: ഭക്തകവി സൂര്‍ദാസ് ജയന്തി ആഘോഷം 20ന് വൈകുന്നേരം 2 മണി മുതല്‍ ടൗണ്‍ സ്ക്വയറില്‍ സജ്ജമാക്കിയ സ്റ്റഫീന് ഹോക്കിംഗ്സ് നഗറില്‍ വച്ച് നടക്കും. സമദൃഷ്ടി ക്ഷമത വികാസ് മണ്ഡല് എന്ന ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന തളിപ്പറമ്പ് താലൂക്ക് സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സക്ഷമ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ഡോ.പ്രമീള ജയറാമിന്റെ അദ്ധ്യക്ഷതയില്‍ സിനിമ സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മോഹന്‍ കുഞ്ഞിമംഗലം സക്ഷമ എന്ന സന്നദ്ധ സംഘടനയെ പരിചയപ്പെടുത്തും. ആര്‍എസ് എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അഡ്വ.ജയപ്രകാശ് സൂര്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. തളിപ്പറമ്പ് നഗരസഭ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ഹഫ്സത്ത്, കൗണ്‍സിലര്‍ കെ വത്സരാജന്‍, സ്വാഗതസംഘം രക്ഷാധികാരി സി സി ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിക്കും.
ഭിന്നശേഷിക്കാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഭിന്നശേഷിക്കാരുടെ ഗായക സംഘമായ കണ്ണൂര്‍ ഭക്തകവി ഭജന മണ്ഡലി അവതരിപ്പിക്കുന്ന ഗാനമേളയും പരിപാടിയുടെ ഭാഗമായി നടക്കും. നാട്ടിലാകെ അംഗങ്ങളെ ചേര്‍ത്ത് ഭിന്നശേഷിക്കാര്‍ക്ക് പലരും സംഘടനകള്‍ രൂപീകരിക്കുമ്പോള്‍ ഭിന്ന ശേഷിക്കാരെ കണ്ടെത്തി അവര്‍ക്ക് പരമാവധി സഹായം എത്തിച്ചു കൊടുക്കുന്ന സേവന പ്രസ്ഥാനമാണ് സക്ഷമയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തളിപ്പറമ്പ് ടൗണ്‍ സ്ക്വയര്‍ നിരവധി പരിപാടികള്‍ക്ക് വേദിയാകുന്നുണ്ടെങ്കിലും അതിന്റെ ശുചീകരണത്തെക്കുറിച്ച് പരിപാടി നടത്തുന്നവര്‍ ശ്രദ്ധിക്കാറില്ല. പരിപാടിക്ക് മുമ്പോ ശേഷമോ അവിടം ശുചിയാക്കുന്ന പതിവ് കാണുന്നില്ല. എന്നാല്‍ സക്ഷമ പ്രവര്‍ത്തകര്‍ അന്നു രാവിലെ ശ്രമദാനത്തിലൂടെ ടൗണ്‍ സ്ക്വയറും പരിസരവും വൃത്തിയാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സി.സി.ഭാസ്ക്കരന്‍, മോഹനന് കുഞ്ഞിമംഗലം, പി.വി.അനില്‍കുമാര്‍, അനുറാം, മഹേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: