പരിയാരം മെഡിക്കല്‍ കോളേജ്: സരമപ്രഖ്യാപന ജനകീയ കണ്‍വെന്‍ഷന്‍

Wednesday 18 April 2018 10:08 pm IST

 

കണ്ണൂര്‍: സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിന് പൂര്‍ണ തോതിലുള്ള  ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പദവി നല്‍കണമെന്നാവശ്യപ്പെട്ട് പരിയാരം പ്രക്ഷോഭസമിതി സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി മെയ് 12 ന് കണ്ണൂരില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ തിരുവനന്തപുരം ആര്‍സിസി മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കാനുള്ള തീരുമാനം ദുരുപദിഷ്ടമാണെന്ന് യോഗം വിലയിരുത്തി. സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സയും മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലും മെറിറ്റില്‍ പ്രവേശനവും ഉറപ്പുവരുത്താന്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ മാതൃകയില്‍ സമ്പൂര്‍ണ സര്‍ക്കാര്‍ സ്ഥാപനപദവി അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. രാജന്‍ കോരമ്പേത്ത്, വിനോദ് പയ്യന്നൂര്‍, ഭാസ്‌കരന്‍ മൊറാഴ, ടി.മാധവന്‍, വി.ഷംസുദ്ദീന്‍ മൗലവി, എടക്കാട് പ്രേമരാജന്‍, എം.കെ.ജയരാജന്‍, മായന്‍ വേങ്ങാട്, കെ.ചന്ദ്രബാബു, പ്രേമന്‍ പാതിരിയാട് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.