പരിയാരം മെഡിക്കല്‍ കോളേജ്: താല്‍ക്കാലിക ഭരണസമിതി 23 ന് ചുമതലയേല്‍ക്കും

Wednesday 18 April 2018 10:09 pm IST

 

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജില്‍ മൂന്നംഗ കെയര്‍ടേക്കര്‍ ഭരണസമിതി 23 ന് ചുമതലയേല്‍ക്കും. കലക്ടര്‍ മിര്‍ മുഹമ്മദലി, കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.സി.രവീന്ദ്രന്‍, ഡോ.പ്രദീപ് കുമാര്‍ തുടങ്ങിയവരടങ്ങിയ കമ്മറ്റിയാണ് 23 ന് ചുമതലയേറ്റെടുക്കുക. മെഡിക്കല്‍ കോളേജ് ഏറ്റെടുത്തുകൊണ്ടുള്ള ഗവര്‍ണര്‍ ഒപ്പിട്ട വിജ്ഞാപനത്തിന്റെ കോപ്പി കഴിഞ്ഞദിവസം കോളേജ് എംഡിക്ക് ലഭിച്ചു. ഇതോടെ നിലവിലുള്ള ഭരണസമിതി ഇല്ലാതായിരിക്കുകയാണ്. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഏറെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഡോ.സി.രവീന്ദ്രന്‍. ഇയാള്‍ പ്രഥമ ഡയരക്ടറായി നിയമിതനാകും. ഡോ.പ്രദീപ് കുമാറിന് ആശുപത്രിയുടെ ഭരണച്ചുമതല ലഭിക്കാനും സാധ്യതയുണ്ട്. പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നതോടെ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള എല്ലാ അനാവശ്യ തസ്തികകകളം ഇല്ലാതാകും. 23 ന് ചുമതലയേറ്റെടുക്കുന്ന കെയര്‍ടേക്കര്‍ സമിതിക്കായാരിക്കും ആശുപത്രിയുടെ പൂര്‍ണ ഭരണച്ചുമതല. ആറ് മാസത്തിനുള്ളില്‍ സ്ഥിരം ഭരണസമിതി നിലവില്‍ വരും. നിലവിലുള്ള എല്ലാ ജീവനക്കാരെയും നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷക്കുന്നത്. 2000ത്തിലേറെ ജീവനക്കാരാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ഇതില്‍ അവശ്യയോഗ്യതയില്ലാത്തവരും ഏറെയുണ്ട്. ഇരു മുന്നണികളും തങ്ങളുടെ ഭരണകാലത്ത് ഒട്ടേറെ അനര്‍ഹരെ ജീവനക്കാരായി തിരുകിക്കയറ്റിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.