ഈ രോഗം പടര്‍ത്തിയത് ഇഎംഎസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടിയും

Thursday 19 April 2018 4:05 am IST

ജമ്മു കശ്മീരിലെ എട്ടു വയസ്സുകാരിയുടെ ദാരുണമായ അന്ത്യം കേരളത്തിലെ ഹിന്ദുക്കളെ ആക്രമിക്കാനുള്ള ആയുധമായത് എങ്ങനെയാണ്? ഭാരതത്തില്‍ എത്രയോ  ദാരുണ സംഭവങ്ങള്‍ അരങ്ങേറുന്നു. ഈ അടുത്ത നാളില്‍ കേരളത്തില്‍ത്തന്നെയല്ലേ ഒരു ഗര്‍ഭിണിയുടെ ഉദരത്തില്‍ കിടന്ന ശിശുവിനെ ഒരു സംഘം കമ്മ്യൂണിസ്റ്റുകള്‍ ചവിട്ടിക്കൊന്നത്? കൊല്ലപ്പെടുന്നവരുടെ ജാതിയും മതവും നോക്കി കലാപം നടത്താനാണെങ്കില്‍ കേരളത്തില്‍ത്തന്നെ നിത്യവും വര്‍ഗീയ ലഹളകള്‍ നടത്തേണ്ടി വരുമല്ലോ? അത് സംഭവിക്കുന്നില്ലെങ്കില്‍, ചിലത് മാത്രം വര്‍ഗീയ പ്രശ്‌നമാക്കി ആളിപ്പടര്‍ത്തുന്നുവെങ്കില്‍ അത് രോഗം വേറെയാണ്. ആ രോഗം പടര്‍ത്തിയത് ഇ.എം.എസ്. നമ്പൂതിരിപ്പാടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ്. അവരുടെ കരവലയത്തില്‍ വളര്‍ന്ന തീവ്രവാദ സംഘടനകളാണ്. 

കേരളത്തില്‍ ഇക്കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ എന്ന വ്യാജേന അക്രമം നടന്നത് എവിടെയൊക്കെയാണ്, എങ്ങനെയൊക്കെയാണ്? ഹിന്ദുക്കളുടെ കടകള്‍ തെരഞ്ഞുപിടിച്ച് തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി, ഹിന്ദുവാണോ എന്ന് ചോദിച്ചറിഞ്ഞ് അടിച്ചു തകര്‍ത്തു. ക്ഷേത്രങ്ങള്‍ തകര്‍ത്തു. കശ്മീരിലെ ഭീകരവാദികളെപ്പോലെ പോലീസിനെതിരെ കല്ലേറു നടത്തി. തെരുവില്‍ തീ ആളിക്കത്തിച്ച് ഭീതി സൃഷ്ടിച്ചു. ഇതും കശ്മീരില്‍ പതിവായിരുന്നു. 

എവിടെയൊക്കെയാണ് ഈ അക്രമങ്ങള്‍ അരങ്ങേറിയത്? ജനസംഖ്യാ അനുപാതം മാറിയ ഇടങ്ങള്‍ എന്തുകൊണ്ടാണ് കലാപ കേന്ദ്രങ്ങളായത്? തെരുവില്‍ തെറി വിളിച്ചും വെല്ലുവിളിച്ചും ഭീഷണി സൃഷ്ടിച്ചത് മുസ്ലീങ്ങള്‍ ഭൂരിപക്ഷമായ സ്ഥലങ്ങളിലാണോ? എന്തുകൊണ്ടാണ് മുസ്ലീം മത നേതൃത്വം ഈ അക്രമിക്കൂട്ടങ്ങളെ തടയാതിരുന്നത്? എന്തുകൊണ്ടാണ് മതേതരത്വവും മതസൗഹാര്‍ദ്ദവും പറയുന്ന മറ്റു മുസ്ലീം സംഘടനകള്‍ തങ്ങളുടെ ഹിന്ദു സഹോദരങ്ങളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ നിന്ന് ഈ പിഴച്ചവരെ തടയാതിരുന്നത്? (അവര്‍ തെറ്റാണ് ചെയ്തതെങ്കില്‍, അതോ ശരിയെന്ന് മനസ്സിലുണ്ടോ?) എന്തുകൊണ്ട്  സന്മനസ്സുള്ള മുസ്ലീങ്ങള്‍ തങ്ങളുടെ മക്കളെ ഇത്തരം നീച കര്‍മ്മങ്ങളില്‍ നിന്ന് വിലക്കുന്നില്ല? പൗരനു സുരക്ഷയും സ്വാതന്ത്ര്യവും കൊടുക്കേണ്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്തുകൊണ്ട് പോലീസിനെ നോക്കുകുത്തിയാക്കി? മതേതരത്വവും ജനാധിപത്യവും തങ്ങളുടെ കുത്തകയാണെന്നു വാതോരാതെ പറയുന്ന മറ്റു കക്ഷികള്‍ വാലും ചുരുട്ടി മാളത്തിലൊളിച്ചത് എന്തിനാണ്? 

ഇതൊരു സൂചനയായി കരുതാമോ? മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നിടത്ത് ഹിന്ദുക്കള്‍ സ്വന്തം സുരക്ഷ സ്വയം നോക്കണമെന്നാണോ? ആയുധമെടുക്കുകയും അടരാടുകയും ചെയ്യണോ ജീവിക്കാന്‍? 1921 ലെ മാപ്പിള ലഹളയില്‍ നാടു വിട്ട് ഓടിപ്പോയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കുടുംബത്തിന്റെ ഗതികേട് ഇപ്പോള്‍ അവശേഷിക്കുന്ന ഹിന്ദു കുടംബങ്ങളും അനുഭവിക്കണമെന്നാണോ? (താനും കുടുംബവും ഓടിയ പോലെ എല്ലാവരും അനുഭവിക്കട്ടെ എന്ന ഹീന ബുദ്ധി?) ഉത്തരം പറയേണ്ടത് ഇവിടത്തെ രാഷ്ട്രീയ നേതൃത്വവും മുസ്ലീം മത നേതൃത്വവുമാണ്. അവരുടെ ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു കേരളത്തിലെ ഹിന്ദുക്കളുടെ നിലനില്‍പ്പും സുരക്ഷയും ആരുടെ കൈകളിലെന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.