നെയ്മറുടെ തിരിച്ചുവരവ് മെയ് 17നുശേഷം

Thursday 19 April 2018 4:20 am IST

സാവോപോളോ: ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ക്ക് മെയ് 17 വരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മറുടെ കാലിലെ അവസാന വൈദ്യ പരിശോധ മെയ് രണ്ടാം വാരത്തിലാണ് നടക്കുന്നത്.

വൈദ്യ പരിശോധനയുടെ ഡേറ്റ് നിശ്ചയിച്ചിട്ടില്ല. മിക്കവാറും മെയ് 17 ന് നടക്കുമെന്നാണ് പ്രതീക്ഷ. അതിനാല്‍ അതുവരെ കളിക്കളത്തിലിറങ്ങാനാകില്ല. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അനുമതി നല്‍കിയാല്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന്  നെയ്മര്‍ മാധ്യമങ്ങളോട് പറഞ്ഞു.

റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മര്‍ക്ക് മാഴ്‌സെലിക്കെതിരായ ലീഗ് വണ്‍ മത്സരത്തിനിടയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ വിശ്രമത്തിലാണ്.

ലോകകപ്പില്‍ ബ്രസീലിന്റെ പ്രതീക്ഷയാണ് നെയ്മര്‍. റഷ്യയില്‍ ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ നെയ്മര്‍ കളിക്കുമെന്നാണ് പ്രതീക്ഷ. റോസ്‌റ്റോവില്‍ ജൂണ്‍ 17 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ബ്രസീല്‍ സ്വിറ്റ്‌സര്‍ലന്റിനെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.