ഭാരതത്തെ വിഭജനകാലഘട്ടത്തിലേക്ക് നയിക്കാന്‍ നീക്കം: കൃഷ്ണദാസ്

Thursday 19 April 2018 3:11 am IST

ബിജെപി കിസാന്‍ മോര്‍ച്ച സംസ്ഥാന നേതൃശില്പശാല ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

വടകര: ഭാരതത്തെ വിഭജന കാലഘട്ടത്തിലേക്ക് നയിക്കാനാണ് കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബിജെപി കിസാന്‍ മോര്‍ച്ച സംസ്ഥാന നേതൃശില്പശാല ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കാശ്മീരിലെ ദാരുണമായ സംഭവത്തില്‍ മത-വര്‍ഗീയത കലര്‍ത്തി മനസ്സ് വിഭജിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിസാന്‍ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.ആര്‍. മുരളീധരന്‍ അദ്ധ്യക്ഷനായി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, കിസാന്‍ മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്‍, ടി.പി. ജയചന്ദ്രന്‍, വി.കെ. സജീവന്‍, കെ.എസ്. രാജന്‍, അഡ്വ. വി. സത്യന്‍, സി.കെ. ബാലകൃഷ്ണന്‍, എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

വിവിധ വിഷയങ്ങളില്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, കൃഷി ശാസ്ത്രജ്ഞനായ ഡോ. പി. രാധാകൃഷ്ണന്‍, അഡ്വ. ജയിംസ് ജോര്‍ജ്, കിസാന്‍ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.

ഇന്ന് നടക്കുന്ന സമാപനസമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സംസാരിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.