വിവാഹ സംഘത്തിന്റെ വാഹനം പുഴയിൽ വീണ് 21 മരണം

Thursday 19 April 2018 8:23 am IST

ഭോപ്പാൽ:  വിവാഹ സംഘം സഞ്ചരിച്ച വാഹനം പു‍ഴയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സിന്‍ഗ്രൗലി ജില്ലയിലെ ദേവ്‌സരിലുള്ള കുടുംബാംഗങ്ങൾ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.

സോനെ നദിയിലേക്കാണ് വിവാഹസംഘത്തിന്‍റെ ട്രക്ക് മറിഞ്ഞത്. നിയന്ത്രണം വിട്ട വാഹനം 70 അടി താഴ്ചയിലുള്ള നദിയിലേക്ക് മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.