ലണ്ടൻ: രാജ്യത്ത് നടക്കുന്ന പീഡന സംഭവങ്ങളിൽ അതീയായ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുകെ സന്ദർശനവേളയിൽ ലണ്ടനിലെ സെന്റർ ഹാൾ വെസ്റ്റ്മിസ്റ്ററിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം തന്റെ ദുഖം രേഖപ്പെടുത്തിയത്.
ഒരു ചെറിയ പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നു എന്നത് എത്ര വേദനാജനകമാണ്, ഭരണസമയത്തുള്ള പീഡനങ്ങളുടെ കണക്കുപറച്ചിലിനെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. പീഡനം എന്നത് പീഡനം തന്നെയാണ്, ഇതിനെ എന്തിന് രാഷ്ട്രീയവത്കരിക്കുന്നു. എങ്ങനെ ഇത്തരം കാര്യങ്ങളെ നമുക്ക് സഹിക്കുവാൻ സാധിക്കും-അദ്ദേഹം ചോദിച്ചു.
താൻ ഒരിക്കലും തങ്ങളുടെ ഭരണകാലത്തേയോ മറ്റ് ഭരണകാലത്തേയോ പീഡനങ്ങളുടെ കണക്ക് എടുക്കാൻ മുതിരാറില്ല. ഇന്നലെ സംഭവിച്ചാലും ഇന്ന് സംഭവിച്ചാലും പീഡനം പീഡനം തന്നെയാണ്. ഇത് ഏറെ വേദനാജനകമായ കാര്യമാണ്- പ്രധാനമന്ത്രി പറഞ്ഞു.
യുപിയിലേയും കശ്മീരിലെയും പീഡനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇവർക്കുള്ള തക്കതായ മറുപടിയാണ് പ്രധാനമന്ത്രി പ്രസംഗത്തിൽ നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: