ഭീകരവാദത്തെ കയറ്റി അയക്കുന്നവർക്ക് തിരിച്ചടി നൽകുമെന്ന് മോദി

Thursday 19 April 2018 10:38 am IST

ലണ്ടന്‍: ഭീകരവാദത്തിന് ചുക്കാൻ പിടിക്കുന്ന പാക്കിസ്ഥാന് കനത്ത മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തെ രാജ്യത്തേക്ക് കയറ്റി അയക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് ലണ്ടനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യ എല്ലായ്പ്പോഴും  സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നാല്‍ അത് തകര്‍ക്കാനാണ് പാക്കിസ്ഥാവന്‍ ശ്രമിക്കുന്നത്. അടിക്ക് തിരിച്ചടി നല്‍കാന്‍ തനിക്കറിയാം-പ്രധാനമന്ത്രി പറഞ്ഞു. യുദ്ധം ചെയ്യാന്‍ കഴിവില്ലാത്തവര്‍ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിക്കുന്നുവെന്നും അത്തരക്കാര്‍ക്കുള്ള മറുപടിയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.