കൊച്ചി: ശ്രീജിത്തിനെ പിടികൂടാനായി വരാപ്പുഴയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത് കണ്ട്രോള് റൂമില്‍ നിന്നാണെന്ന് ആര്‍ടിഎഫുകാരുടെ മൊഴി. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം എന്നായിരുന്നു അറിയിപ്പ്. രാത്രിയില്‍ തന്നെ സംഭവ സ്ഥലത്ത് എത്താനായിരുന്നു നിര്‍ദേശം.
പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പറവൂര്‍ സിഐ ആവശ്യപ്പെട്ടു. പ്രതികളെ പിടിക്കാന്‍ പ്രാദേശിക സഹായം കിട്ടുമെന്നും സിഐ പറഞ്ഞു. ഇതനുസരിച്ച് സംഭവ സ്ഥലത്ത് എത്തുകയും പ്രതികളെ പിടികൂടി ലോക്കല്‍ പോലീസിന് കൈമാറുകയും ചെയ്തുവെന്നും ആര്‍ടിഎഫ് മൊഴി നല്കി.
കസ്റ്റഡിമരണം കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെ റൂറല്‍ എസ്പിയുടെ കീഴിലുള്ള ടൈഗര്‍ഫോഴ്സ് പിരിച്ചുവിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: