പ്രതിരോധ മേഖല നവീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Thursday 19 April 2018 11:07 am IST
ഇന്ത്യയ്ക്ക് നേരെ ഭീകരാക്രമണ സാധ്യത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പ്രതിരോധ മേഖല നവീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ ഒരു 'സൂപ്പര്‍ കമ്മിറ്റി'ക്ക് രൂപം നല്‍കി
"indian-military"

ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് നേരെ ഭീകരാക്രമണ സാധ്യത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പ്രതിരോധ മേഖല നവീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ ഒരു 'സൂപ്പര്‍ കമ്മിറ്റി'ക്ക് രൂപം നല്‍കി. ഡിഫന്‍സ് പ്ലാനിംഗ് കമ്മിറ്റി (ഡിപിസി) എന്ന പേരിട്ടിരിക്കുന്ന പദ്ധതിയില്‍ രാജ്യത്തിന്റെ സൈനിക സുരക്ഷാ അവലോകനം, യുദ്ധോപകരണങ്ങളുടെ ക്രയവിക്രയം,പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യുന്നതിന് പദ്ധതികള്‍ തയാറാക്കുക തുടങ്ങിയവയായിരിക്കും കമ്മിറ്റിയുടെ പ്രധാന ചുമതലകള്‍.

അയല്‍ രാജ്യങ്ങളില്‍ നിന്ന് ശക്തമായ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഡിപിസിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് പുതിയൊരു ഉണര്‍വ് നല്‍കുന്നതാകും നിര്‍ദ്ദിഷ്ട പദ്ധതി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കൂടാതെ മൂന്ന് സേനകളിലെയും തലവന്മാര്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരും കമ്മറ്റിയിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രതിരോധ മന്ത്രാലയം, ധന മന്ത്രാലയം എന്നിവയും ഡിപിസിയുടെ ഭാഗമാണ്. ആയുധങ്ങളുമായി ബന്ധപ്പെട്ട കൊടുക്കല്‍ വാങ്ങലുകള്‍ ഊര്‍ജിതമാക്കുന്നതിനായാണ് മൂന്ന് വകുപ്പുകളെയും കമ്മിറ്റിയുമായി ബന്ധിപ്പിച്ചിരിക്കുന്ന

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.