ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂർ ഐഐടിയിൽ ദളിത് ഗവേഷക വിദ്യാർത്ഥി ആത്മഹത്യചെയ്തു. മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് ഗവേഷക വിദ്യാർത്ഥിയായ ഭീം സിങ്ങാണ് ഹോസ്റ്റൽ മുറിയിൽ ബുധനാഴ്ച തൂങ്ങി മരിച്ചത്.
ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയയായ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിലെ ഫാനിൽ കെട്ടിതൂങ്ങുകയായിരുന്നു. മൃതദേഹത്തിനു സമീപത്തു നിന്നും ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യ കാരണം പോലീസ് പുറത്ത് വിട്ടിട്ടില്ല.
അതേ സമയം വിദ്യാർത്ഥി കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: