ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറി

Thursday 19 April 2018 1:53 pm IST

ന്യൂദല്‍ഹി: ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 2018ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കിലാണ് ഇക്കാര്യം പറയുന്നത്. 

രാജ്യത്തെ ജി ഡി പി 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐ എം എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ആറാം സ്ഥാനത്തെത്തിയിരിക്കുന്നത്. യു എസ്, ചൈന, ജപ്പാന്‍, ജര്‍മനി, യു കെ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ജിഡിപിയില്‍ ഇന്ത്യക്കു മുന്നിലുള്ളത്.

നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിന് ഇന്ത്യക്കു സാധിച്ചെന്ന് ലോകബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ 6.7ശതമാനം ആയിരുന്നു ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. 2018ല്‍ 7.4ശതമാനം, 2019ല്‍ 7.8ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചാ നിരക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.