മിഠായിത്തെരുവില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നിരോധനം

Thursday 19 April 2018 2:00 pm IST

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടന്ന സാഹചര്യത്തില്‍ മിഠായിത്തെരുവില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. എസ്‌കെ സ്ക്വയറില്‍ മാര്‍ച്ച്, പൊതുയോഗങ്ങള്‍, പ്രതിഷേധയോഗങ്ങള്‍, ധര്‍ണ്ണ തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ക്കാണ് നിരോധനം. 

പ്രദേശത്ത് കൊടിതോരണങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കരുതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും ജനജീവിതം സാധാരണ നിലയിലാണ്. വടകര സബ് ഡിവിഷന്‍, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ പരിധികളില്‍ നിരോധനാജ്ഞ തുടരുകയാണ്. ഇവിടെ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ആംഡ് റിസര്‍വ് ബറ്റാലിയന്‍ ഉള്‍പ്പെടെ നാല് കമ്പനി പോലീസിനെ അധികമായി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മലപ്പുറം എസ്‌പിയെ അസഭ്യം വിളിച്ചതിന് കോഴിക്കോട് ബാറിലെ അഭിഭാഷകനായ എന്‍.വി പി റഫീഖിനെതിരെ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.