ജനിച്ചു വീണത് കോടിശ്വര പുത്രനായി; എന്നാല്‍ ജീവിക്കാനിഷ്ടം സന്യാസിയായി

Thursday 19 April 2018 2:24 pm IST
കളിച്ചു നടക്കേണ്ട പ്രായത്തില്‍ സന്യാസ ദീക്ഷ സ്വീകരിക്കാനൊരുങ്ങി പന്ത്രണ്ട് വയസുകാരന്‍. ജൈന മതത്തില്‍ ആകൃഷ്ടനായാണ് സൂറത്തിലെ പ്രമുഖ വജ്ര വ്യാപാരിയുടെ മകനായ ഭവ്യ സന്യാസത്തിലേക്ക് തിരിയുന്നത്

അമരാവതി: കളിച്ചു നടക്കേണ്ട പ്രായത്തില്‍ സന്യാസ ദീക്ഷ സ്വീകരിക്കാനൊരുങ്ങി പന്ത്രണ്ട് വയസുകാരന്‍. ജൈന മതത്തില്‍ ആകൃഷ്ടനായാണ് സൂറത്തിലെ പ്രമുഖ വജ്ര വ്യാപാരിയുടെ മകനായ ഭവ്യ സന്യാസത്തിലേക്ക് തിരിയുന്നത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഇക്കാര്യത്തില്‍ തനിക്കുണ്ടെന്ന് ഈ പന്ത്രണ്ടുകാരന്‍ പറയുന്നു.

ദൈവം കാണിച്ചു തന്ന വഴിയിലൂടെ നടക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതാണ് ശരിയായ വഴിയെന്ന് തോന്നിയതു കൊണ്ടാണ് സന്യാസ ജീവിതത്തിലേക്ക് കടക്കുന്നതെന്നും  ഭവ്യ പറഞ്ഞു.അതേസമയം മകന്റെ തീരുമാനത്തില്‍ താന്‍ അത്യധികം സന്തോഷവാനാണെന്ന് പിതാവ് ദീപേഷ് ഷാ വ്യക്തമാക്കി. നാല് വര്‍ഷം മുമ്ബ് മൂത്തമകള്‍ സ്വീകരിച്ച അതേ വഴി തന്നെയാണ് മകന്‍ പിന്തുടര്‍ന്നതെന്നും ഇദ്ദേഹം പറഞ്ഞു. 

ജൈന മതപ്രകാരം ഏറ്റവും പ്രാധാന്യമുള്ള ചടങ്ങാണ് ദീക്ഷ. 450 ഓളം ജൈന സന്യാസിമാരുടെ സാന്നിധ്യത്തിലാണ് ദീക്ഷ ചടങ്ങുകള്‍ നടക്കുന്നത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ജീവിതരീതി പിന്തുടരുന്നവരാണ് ജൈന മത സന്യാസികള്‍. മനസുകൊണ്ടോ വചനംകൊണ്ടോ കര്‍മ്മം കൊണ്ടോ തെറ്റുകള്‍ ചെയ്യില്ലെന്ന കഠിനപ്രതിജ്ഞ ചെയ്ത് ജീവിച്ച് തെളിയിക്കുക കൂടിയാണിവര്‍ ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.