പാലക്കാട് അമ്മയും മകനും മുങ്ങിമരിച്ചു

Thursday 19 April 2018 2:40 pm IST
ഇരട്ടയാലില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു. കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സല (38), മകന്‍ അജിത് (11) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം

പാലക്കാട്: ഇരട്ടയാലില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു. കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സല (38), മകന്‍ അജിത് (11) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.

കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വത്സല ആദ്യം കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ അജിത്തും വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അജിത്തിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കില്‍ മരണം സംഭവിച്ചു.

പാലക്കാട്ടുനിന്നുള്ള ഫയര്‍ഫോഴ്സ് അംഗങ്ങളെത്തിയാണ് വത്സലയുടെ മൃതദേഹം പുറത്തെടുത്തത്. രണ്ടുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.