യെദ്യൂരപ്പ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Thursday 19 April 2018 3:26 pm IST
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി.എസ്. യെദ്യൂരപ്പ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

ബംഗളൂരൂ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി.എസ്. യെദ്യൂരപ്പ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ശിക്കാരിപ്പുരയിലെ താലൂക്ക് ഓഫീസിലെത്തിയായിരുന്നു യെദ്യൂരപ്പ പത്രിക സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി അനന്ത് കുമാര്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്, ബി.രാഘവേന്ദ്ര എംഎല്‍എ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 

തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും യെദ്യൂരപ്പ  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു. മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശിമോഗയിലെ ശിക്കാരിപുരയില്‍നിന്നുമാണ് യെദ്യൂരപ്പ ജനവിധി തേടുന്നത്. കര്‍ണാടകത്തിലെ 225 മണ്ഡലങ്ങളിലേക്ക് മേയ് 12നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 15നാണ് ഫല പ്രഖ്യാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.