തീവ്രവാദത്തിന് സൗദി രണ്ടുവര്‍ഷം 1010 കോടി ഡോളര്‍ ഇന്ത്യയിലൊഴുക്കി

Thursday 19 April 2018 3:54 pm IST
രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ മതതീവ്രാദവല്‍ക്കരണത്തിന് സൗദി അറേബ്യയില്‍നിന്നെത്തിയത് 1010 കോടി ഡോളര്‍. കല്‍ലക്ഷം വഹാബികള്‍ വിവിധ സമയങ്ങളിലായി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ തീവ്രാവാദ പ്രചാരണങ്ങള്‍ക്ക് വിദേശങ്ങളിലെത്തി

ന്യൂദല്‍ഹി: രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ മതതീവ്രാദവല്‍ക്കരണത്തിന് സൗദി അറേബ്യയില്‍നിന്നെത്തിയത് 1010 കോടി ഡോളര്‍. കല്‍ലക്ഷം വഹാബികള്‍ വിവിധ സമയങ്ങളിലായി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ തീവ്രാവാദ പ്രചാരണങ്ങള്‍ക്ക് വിദേശങ്ങളിലെത്തി. യുപിഎ സര്‍ക്കാര്‍ ഭരണകാലത്തെ കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലേതാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരിച്ച 2011 മുതല്‍ 13 വരെയുള്ള രണ്ടുവര്‍ഷത്തെ മാത്രം കണക്കാണിത്. ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ഷിയാ വിഭാഗത്തിന്റെ സ്വാധീനം കൂടിയതിനെ തുടര്‍ന്നായിരുന്നു ഇത്. കാല്‍ നൂറ്റാണ്ടിലേറെയായി ശക്തിപ്പെട്ട മുസ്ലിം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ 2011-13 കാലത്തോണ് ഏറെ ഞെട്ടിക്കുന്നത്. 

ഇന്റലിജന്‍സ് ബ്യൂറോയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: ''ഇന്ത്യയിലേക്ക് 2011 മുതല്‍ 13 വരെ, രണ്ടു വര്‍ഷത്തില്‍മാത്രം, മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 വഹാബികളെത്തി. പല തവണകളിലായി വഹാബിസം പ്രചരിപ്പിക്കാന്‍ അവര്‍ 250 കോടി ഡോളര്‍ ഇന്ത്യയില്‍ ചെലവിട്ടു. മദ്രസകള്‍ സ്ഥാപിക്കാന്‍ 460 കോടി ഡോളര്‍ മുടക്കി. മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി 300 കോടി ഡോളര്‍ വിതരണം ചെയ്തു. നാല് സര്‍വകലാശാലകള്‍ സ്ഥാപിക്കുകയെന്നതായിരുന്നു മറ്റൊരു പദ്ധതി. ഇതിന് 12 കോടി ഡോളറാണ് ചെലവിട്ടത്. കശ്മീരില്‍ സ്ഥാപിച്ച 'ദ് റാഡിക്കല്‍ ജാമിയത് അല്‍-ഇ-ഹാദിത്' ഇന്ത്യയില്‍ വഹാബിസം പ്രചരിപ്പിക്കാനുള്ള കേന്ദ്രമാണ്.''

സൗദി തുണയ്ക്കുന്ന സലഫികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുകയാണെന്ന് പ്രമുഖ അന്തര്‍ദേശീയ രാഷ്ട്രീയ നിരീക്ഷകന്‍ ക്രിസ്റ്റോഫ് ജാഫര്‍ലോടിനെപ്പോലുള്ളവര്‍ പറയുന്നു. ''ദല്‍ഹിയിലെ സൗദി എംബസിയില്‍നിന്നുള്ള ആധികാരിക വിവരങ്ങള്‍ പ്രകാരം, കോടിക്കണക്കിന് റിയാല്‍'' ഇന്ത്യയിലെ വിവിധ കോളെജുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കാന്‍ നീക്കിവെച്ചിരിക്കുന്നുവെന്ന് ജാഫര്‍ലോട് വെളിപ്പെടുത്തിയിട്ടുണ്ട്. ചില മുസ്ലിം സംഘടനകളെ സൗദിക്കാര്‍ ഏറ്റെടുക്കുകപോലും ചെയ്യുന്നുണ്ട്.

കേരളത്തിലേതുള്‍പ്പെടെ അറേബ്യാവല്‍ക്കരണം ഇതിന്റെ ഭാഗമാണെന്ന് ഇസ്രയേല്‍ പത്രമായ ''ഹാറേറ്റ്സ്''എഴുതുന്നു. കേരളത്തിലെ മുസ്ലിം ജനസാമാന്യത്തിന്റെ ഭാഷയില്‍, ഭക്ഷണത്തില്‍, പെരുമാറ്റശീലത്തില്‍ ആചാര വിശ്വസങ്ങളില്‍ വേഷത്തില്‍ എല്ലാം അറേബ്യാവല്‍ക്കരണം കാണാം. കൂടുതല്‍കൂടുതല്‍ സ്ത്രീകള്‍ തട്ടവും പര്‍ദ്ദയും ധരിക്കാന്‍ തുടങ്ങിയതും പത്രം ചൂണ്ടിക്കാണിക്കുന്നു.

കൂടുതല്‍ വായിക്കാന്‍... 

 

സൗദിയുടെ ഇസ്ലാമിക മൗലികവാദ പദ്ധതി ഇന്ത്യക്ക് എത്രത്തോളം ഭീഷണിയാണ്?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.