വത്തിക്കാന്‍സിറ്റി: പ്രേത-ഭൂത ബാധയൊഴിപ്പിക്കാന്‍ പുരോഹിതര്‍ക്ക് പരിശീലനം നല്കാന് വത്തിക്കാന്‍ വീണ്ടും പരിശീലനം നല്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 250 പേര്‍ക്കുള്ള പരിശീലന ക്ലാസ് റോമില്‍ തുടങ്ങും. പതിമൂന്ന് വര്‍ഷം മുമ്പ് ഇതേപോലെ പരിശീലനം നല്‍കിയിരുന്നു.
ഒരുവര്‍ഷത്തേക്കാണ് കോഴ്സ്. 2005 ലാണ് മുമ്പ് ക്ലാസ് നടന്നത്. 24,000 രൂപയാണ് ഫീസ്. എന്‍ടൈറ്റില്‍ഡ് എക്സോര്‍സിസം ആന്‍ഡ് ദ് പ്രേയര്‍ ഓഫ് ലിബറേഷന്‍ എന്നാണ് കോഴ്സിന്റെ പേര്.
ഭൂത-പ്രേത -പിശാചുക്കള്‍ ഉണ്ടോ എന്നൊന്നും ഇതുവരെ ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ക്രിസ്തീയ വിശ്വാസപ്രകാരം ഇതിന് വലിയ സ്ഥാനമുണ്ട്. കേരളത്തിലെ കടമറ്റത്ത് കത്തനാരുടെ മാന്ത്രിക കഥകള്‍ വിശ്വാസമായിപ്പോലും പ്രചരിപ്പിക്കുന്നുണ്ട്.
250 കത്തോലിക്ക പുരോഹിതരെ പരിശീലനത്തിന് തിരഞ്ഞെടുത്തത് ലോകത്തെമ്പാടുംനിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: