തിരുവനന്തപുരം: മോശം സ്വഭാവമുള്ളവരെ സേനയില്‍ വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത്തരക്കാരെ കണ്ടെത്തി നേരായ മാര്‍ഗത്തിലെത്തിക്കാന്‍ പരിശീലനം നല്‍കണം. എന്നിട്ടും നന്നായില്ലെങ്കില്‍ സേനയില്‍നിന്നു പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം മുറയ്ക്കെതിരേ കര്‍ശന നടപടി വേണം. കുറച്ചു പേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും മതസൗഹാര്‍ദം തകര്‍ക്കുന്ന സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. ഐജിയും എസ്പിയും നിര്‍ദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: