ഇറാനില്‍ ഭൂചലനം

Thursday 19 April 2018 6:50 pm IST
ഭൂചലനം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് പ്രോജക്ട് മാനേജരായ മഹ്മൂദ് ജാഫ്‌റി പറഞ്ഞു. ഇറാനിലെ കാക്കിയാണ് പ്രഭവകേന്ദ്രം. ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷ്ഹറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായതെന്ന് ഇറാന്‍ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു.

അങ്കാറ: ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ദക്ഷിണ ഇറാനിലെ ബുഷ്ഹറില്‍ ആണവ നിലയത്തിനടുത്താണ് ഭൂചലനമുണ്ടായത്. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഭൂചലനം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് പ്രോജക്ട് മാനേജരായ മഹ്മൂദ് ജാഫ്‌റി പറഞ്ഞു. ഇറാനിലെ കാക്കിയാണ് പ്രഭവകേന്ദ്രം. ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷ്ഹറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായതെന്ന് ഇറാന്‍ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രാദേശിക സമയം 9.30ഓടെയാണ് ഭൂചലനം ഉണ്ടായത്. ആണവ നിലയത്തിനടുത്ത് ഭൂചലനമുണ്ടായത് ആളുകളില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. 2017ല്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 620 പേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.