ലോയ കേസിലെ വിധി; കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നാടകങ്ങള്‍ക്കേറ്റ തിരിച്ചടി: കുമ്മനം

Thursday 19 April 2018 6:56 pm IST
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഏതുവിധേനയും താറടിച്ചു കാണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരു കൂട്ടം അഭിഭാഷകരെയും കൂട്ടുപിടിച്ചു നടത്തിയ രാഷ്ട്രീയ കുടിലതക്കേറ്റ തിരിച്ചടിയാണ് ഈ വിധി.

തിരുവനന്തപുരം: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധി, കോടതിമുറികളെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമാണെന്ന സിബിഐ കോടതി വിധി ശരിവെക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഏതുവിധേനയും താറടിച്ചു കാണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരു കൂട്ടം അഭിഭാഷകരെയും കൂട്ടുപിടിച്ചു നടത്തിയ രാഷ്ട്രീയ കുടിലതക്കേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും ഫെയ്സ്ബുക്കിലൂടെ കുമ്മനം വ്യക്തമാക്കി.

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ വിശ്വസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഹര്‍ജിയെന്ന സുപ്രീം കോടതിയുടെ പരമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. 150 എം പി മാരുമായി രാഹുല്‍ ഗാന്ധി രാഷ്ട്രപതിയെ കണ്ടതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്. അഭിഭാഷകര്‍ നല്‍കിയത് പൊതു താല്‍പര്യ ഹര്‍ജിയല്ല, പൈസാ താല്പര്യ ഹര്‍ജിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.