പി. നാരായണന് ആദരം

Thursday 19 April 2018 8:24 pm IST
ഇന്റഗ്രല്‍ കേരളയുടെയും ലക്ഷ്മീബായ് ധര്‍മ്മപ്രകാശന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ആദരം. ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍ പി. നാരായണന് പുരസ്‌കാരം സമര്‍പ്പിച്ചു.
" പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്ക് മധ്യപ്രദേശ് സര്‍ക്കാറിന്റെ വിദ്യാനിവാസ് മിശ്ര പുരസ്‌കാരം നേടിയ പി. നാരായണനെ ജന്മഭൂമി മുന്‍ മാനേജിംഗ് എഡിറ്റര്‍ എന്‍.എസ്. രാംമോഹന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു"

കൊച്ചി: പത്രപ്രവര്‍ത്തന രംഗത്തെ  സമഗ്ര സംഭാവനയ്ക്ക് മധ്യപ്രദേശ് സര്‍ക്കാറിന്റെ വിദ്യാനിവാസ് മിശ്ര പുരസ്‌കാരം നേടിയ പി. നാരായണന് ആദരം.

ഇന്റഗ്രല്‍ കേരളയുടെയും  ലക്ഷ്മീബായ് ധര്‍മ്മപ്രകാശന്റെയും  സംയുക്താഭിമുഖ്യത്തിലായിരുന്നു ആദരം. ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍ പി. നാരായണന് പുരസ്‌കാരം സമര്‍പ്പിച്ചു.

ജന്മഭൂമി മുന്‍ മാനേജിംഗ് എഡിറ്റര്‍ എന്‍.എസ്. രാംമോഹന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ധര്‍മ്മപ്രകാശന്‍ മാനേജിംഗ് ട്രസ്റ്റി എം. മോഹന്‍, അഡ്വ.എം. ശശിശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. 

ഇന്റഗ്രല്‍ കേരളയുടെ പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായി പാര്‍ശ്വവത്കരിക്കപ്പെട്ട മുഖ്യധാരാ സമൂഹം എന്ന വിഷയത്തെ ആസ്പദമാക്കി ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ് സംസാരിച്ചു. ഡോ.എന്‍.സി. ഇന്ദുചൂഢന്‍, ഡോ. മോഹന്‍ദാസിന് പുരസ്‌കാരം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.