പരമാത്മാവെന്ന അനുഭവം

Friday 20 April 2018 2:05 am IST

വിശ്വം ത്വകാരം പുരുഷം വിലാപയേ

ദുകാരമധ്യേ ബഹുധാ വ്യവസ്ഥിതം 

തതോ മകാരേ പ്രവിലാപ്യ തൈജസം 

ദ്വിതീയവര്‍ണ്ണം പ്രണവസ്യ ചാന്തിമേ.(48)

മകാരമപ്യാത്മനി ചിത്ഘനേ പരേ 

വിലാപയേല്‍ പ്രാജ്ഞമപീഹകാരണം

സോഹം പരം ബ്രഹ്മ സദാ വിമുക്തിമ 

ദ്വിജ്ഞാനദൃങ്മുക്ത ഉപാധതോമലഃ.(49)

നാനാരൂപങ്ങളായി നില്‍ക്കുന്ന വിശ്വപുരുഷനായ അകാരത്തെ തൈജസപുരുഷനായ ‘ഉകാരമധ്യത്തില്‍ ലയിപ്പിക്കണം. പിന്നീട് രണ്ടാമത്തേ അക്ഷരമായ ‘ഉകാരത്തെ (തൈജസപുരുഷനെ)പ്രണവത്തിന്റെ അവസാനാക്ഷരമായ പ്രാജ്ഞപുരുഷനായ മകാരത്തില്‍ വിലയിപ്പിക്കണം. എന്നിട്ട് ആ പ്രാജ്ഞപുരുഷനേയും ‘മകാരത്തേയും ചിത്ഘനമായ പരമാത്മാവില്‍ ലയിപ്പിക്കണം. എന്തുകൊണ്ടെന്നാല്‍ ആ പ്രാജ്ഞപുരുഷനും ഐഹികത്തിന് കാരണമാണ്. കാരണത്തെ പരമാത്മാവില്‍ ലയിപ്പിച്ചാല്‍ ഞാന്‍ മുക്തനായി. വിജ്ഞാനചക്ഷുസ്സുള്ളവനായി. അപ്പോള്‍ ഉപാധികളില്‍ നിന്നും വേറിട്ട് നിര്‍മ്മലനും പരമാത്മാവുമാണെന്ന അനുഭവമുണ്ടാകുന്നു.

കുറിപ്പ്- നിരന്തരമായ ധ്യാനാഭ്യാസംകൊണ്ട് തന്നിലുള്ള വിശ്വപുരുഷനായ അകാരത്തെ തൈജസപുരുഷനായ ഉകാരത്തില്‍ ലയിപ്പിക്കണം. എന്നിട്ടതിനെ പ്രാജ്ഞപുരുഷനായ മകാരത്തില്‍ ലയിപ്പിക്കണം. ഈ മൂന്നു പുരുഷന്മാരും സംസാരത്തിനു കാരണമാണ്. അതിനാല്‍ ഇവയെ പരമാത്മാവില്‍ ലയിപ്പിക്കുമ്പോള്‍ താന്‍ സംസാരമല്ല അതില്‍ നിന്നും വേറിട്ടിരിക്കുന്ന നിര്‍മ്മലനും മുക്തനുമായ പരമാത്മാവുതന്നെയെന്ന് അനുഭവിക്കും. ഇതാണ് ആത്മാനുഭവം.   

ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല 

ശാഖാ മഠാധിപതിയാണ് 

ലേഖകന്‍  8111938329

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.