കലൂരില്‍ ബഹുനില കെട്ടിടം തകര്‍ന്നു, കൊച്ചി മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കി

Friday 20 April 2018 4:20 am IST
30 മീറ്റര്‍ നീള പില്ലര്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. കലൂര്‍ മെട്രോ സ്റ്റേഷനോട് ചേര്‍ന്നാണ് സംഭവം. ഇതു വഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തി വച്ചു.

കൊച്ചി: എറണാകുളം കലൂരില്‍ മെട്രോ ലൈനിന് സമീപം നിര്‍മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു. ആളപായമില്ല. കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഗോകുലം പാര്‍ക്കിനോട് ചേര്‍ന്ന്  പൈലിങ് ജോലികള്‍ നടത്തിയിരുന്ന പോത്തീസിന്റെ ബഹുനില കെട്ടിടത്തിന്റെ പില്ലറുകളാണ് ഇടിഞ്ഞു താഴ്ന്നത്. 

30 മീറ്റര്‍ നീള പില്ലര്‍  മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. കലൂര്‍ മെട്രോ സ്റ്റേഷനോട് ചേര്‍ന്നാണ് സംഭവം. ഇതു വഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന്  വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തി വച്ചു. മെട്രൊയുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതു വഴിയുള്ള ഗതാഗതം തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വ്വീസ് നിര്‍ത്തി വച്ചു. വെള്ളിയാഴ്ച വിശദമായ പരിശോധനകള്‍ക്ക് ശേഷമേ സര്‍വ്വീസ് പുനരാരംഭിക്കുകയുള്ളൂ. പാലാരിവട്ടം വരെ മാത്രമായി വെള്ളിയാഴ്ച മെട്രോ സര്‍വീസ് ചുരുക്കിയതായി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.