ലോകത്തിന്റെ അനൗദ്യേഗിക മുത്തച്ഛന്‍ അന്തരിച്ചു

Friday 20 April 2018 2:56 am IST
ചിലിയിലെ വടക്കന്‍ നഗരമായ സാന്‍ ജോസ് ഡി മാരിക്വിനയില്‍ 1896ലാണ് സെലിനോ ജനിച്ചത്. എന്നാല്‍ ഇരുപതു വര്‍ഷം മുമ്പ് വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. അതു കൊണ്ടു തന്നെ ഗിന്നസ് ബുക്കിലേക്ക് ഔദ്യോഗികമായി സെലിനോയെ പരിഗണിച്ചിട്ടില്ല.

സാന്റിയാഗോ: വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ട് ജനന സര്‍ട്ടിഫിക്കറ്റ് കത്തിക്കരിഞ്ഞു പോയതു കൊണ്ടു മാത്രം ഗിന്നസ് ബുക്കില്‍ ഇടം നേടാതെ പോയ ലോകത്തിന്റെ മുത്തച്ഛന്‍ 121-ാമത്തെ വയസ്സില്‍ അന്തരിച്ചു. ചിലിയില്‍ നിന്നുള്ള സെലിനോ വില്ലാന്യുവ ജാറാമില്ലോയാണ് കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. 

ചിലിയിലെ വടക്കന്‍ നഗരമായ സാന്‍ ജോസ് ഡി മാരിക്വിനയില്‍ 1896ലാണ് സെലിനോ ജനിച്ചത്. എന്നാല്‍ ഇരുപതു വര്‍ഷം മുമ്പ് വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. അതു കൊണ്ടു തന്നെ ഗിന്നസ് ബുക്കിലേക്ക് ഔദ്യോഗികമായി സെലിനോയെ പരിഗണിച്ചിട്ടില്ല. 

ചിലി സര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡില്‍ സെലിനോയുടെ ജനന വര്‍ഷം 1896 ജൂലൈ ഇരുപത്തിയഞ്ച് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇപ്പോള്‍ ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന നാബി തജിമയേക്കാള്‍ നാലു വര്‍ഷം മുമ്പാണ് സെലിനോ ജനിച്ചത്. 

ചിലി സര്‍ക്കാര്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി സെലിനോയെയാണ് അംഗീകരിച്ചിരുന്നത്. 2016ല്‍ പുതുക്കിയ തിരിച്ചറിയല്‍ കാര്‍ഡ് വീട്ടില്‍ നേരിട്ടെത്തി നിയമ മന്ത്രിയാണ് സെലിനോയ്ക്ക് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.