സിവില്‍ സര്‍വ്വീസ് ദിന ചടങ്ങുകള്‍ ഇന്നും നാളെയും

Friday 20 April 2018 2:58 am IST

ന്യൂദല്‍ഹി: സിവില്‍ സര്‍വ്വീസ് ദിന ചടങ്ങുകള്‍ ഇന്നും നാളെയും ന്യൂദല്‍ഹിയില്‍. ഇന്ന് ഉദ്ഘാടന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുഖ്യാതിഥിയായിരിക്കും. പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌കാരങ്ങള്‍ ജില്ലകള്‍ക്കും, വിവിധ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സമ്മാനിക്കും.

പൊതുജനങ്ങളുടെ ക്ഷേമത്തിനായി ജില്ലകളും, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളും കാഴ്ച വയ്ക്കുന്ന അസാധാരണവും, നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനാണ് പൊതുഭരണ രംഗത്തെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.