ബാലപീഡനം അന്വേഷിക്കാന്‍ പ്രത്യേക സെല്‍ വേണം

Friday 20 April 2018 3:03 am IST

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ കൈക്കൊള്ളേണ്ട നടപടികള്‍ വ്യക്തമാക്കി കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി മനേക ഗാന്ധി  മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. 

ലൈംഗിക കുറ്റകൃത്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരെ ബോധവത്കരിക്കാന്‍ പരിശീലനം നല്‍കുക, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിലെ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ വലിയ പ്രാധാന്യം നല്‍കുക, അത്തരം കേസുകളില്‍ കുറ്റവാളികളുടെ പക്ഷം ചേര്‍ന്ന് അന്വേഷണത്തിന് വിഘാതമുണ്ടാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. 

എല്ലാ സംസ്ഥാനങ്ങളിലും ഫോറന്‍സിക് ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. പോക്‌സോ നിയമപ്രകാരമുള്ള ഇബോക്‌സ് സംവിധാനം, 1098 നമ്പരിലുള്ള ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ എന്നിവ ഉപയോഗിക്കുന്നതിന് കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും മനേക ഗാന്ധി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.