സൂപ്പര്‍ കപ്പ്: ബംഗളൂരു എഫ് സി ഈസ്റ്റ് ബംഗാള്‍ ഫൈനല്‍ ഇന്ന്

Friday 20 April 2018 3:09 am IST

ഭുവനേശ്വര്‍: പ്രഥമ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ന് ബംഗളൂരു എഫ് സി കൊല്‍ക്കത്തയിലെ കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും. കലിംഗ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് കിക്കോഫ്. ഫൈനല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.               

ബംഗളൂരു എഫ് സിയും ഈസ്റ്റ് ബംഗാളും ഇതിന് മുമ്പ് എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ അഞ്ചു തവണയും വിജയം ഈസ്റ്റ് ബംഗാളിനൊപ്പം നിന്നു. എന്നാല്‍ , നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച ടീമായി പരിഗണിക്കപ്പെടുന്ന ബംഗളൂരു ഇന്ന് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് കിരീടമണിയുമെന്നാണ് പ്രതീക്ഷ. ബംഗളൂരു നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരാണ്.

ആറു വര്‍ഷത്തിനുശേഷം ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കിരീടം നേടാനുള്ള ഒരുക്കത്തിലാണ് ഈസ്റ്റ് ബംഗാള്‍. 2012 ല്‍ ഫെഡറേഷന്‍ കപ്പില്‍ കിരീടം നേടിയതിനുശേഷം ഇതുവരെ അവര്‍ക്ക് വമ്പന്‍ കിരീടങ്ങളൊന്നും നേടാനായിട്ടില്ല.

ഇത്തവണ ഐ ലീഗില്‍ നാലാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാള്‍ എഫ് സി ഗോവയെ സെമിയില്‍ തകര്‍ത്താണ് ഫൈനലില്‍ ബംഗളൂരുവിനെ നേരിടാന്‍ യോഗ്യത നേടിയത്.കൊല്‍ക്കത്തയിലെ കരുത്തരായ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് ബംഗളൂരു ഫൈനലില്‍ കടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.