പ്രീമിയര്‍ ലീഗ് :രണ്ടാം സ്ഥാനത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിടിമുറുക്കി

Friday 20 April 2018 3:49 am IST

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തിനായി പിടിമുറുക്കി. ബേണ്‍മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനം നേടാനുള്ള സാധ്യത സജീവമാക്കിയത്്. ക്രിസ് സ്മാളിങും പകരക്കാരന്‍ റൊമേലു ലുകാകുവുമാണ് ഗോള്‍ നേടിയത്.

കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ്് ബ്രോംവിച്ചിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ യുണൈറ്റഡിന് ഈ വിജയത്തോടെ 34 മത്സരങ്ങളില്‍ 74 പോയിന്റായി. കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ പതിമൂന്ന് പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്്. അതേസമയം മൂന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനേക്കാള്‍ നാല് പോയിന്റ് മുന്നിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.