പാരീസ്: എംബാപ്പെയുടെ ഇരട്ടഗോളില്‍ പാരീസ് സെന്റ്് ജര്മയിന് ( പി എസ് ജി) ഫ്രഞ്ച് കപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീനെ പരാജയപ്പെടുത്തി.
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജി 21-ാം മിനിറ്റില്‍ എംബാപ്പെയുടെ ഗോളില്‍ മുന്നിലെത്തി. പക്ഷെ ഇടവേളയ്ക്ക്് മുമ്പ് കീന്‍ ഗോള്‍ മടക്കി സമനില പിടിച്ചു.
രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച പിഎസ്ജി എംബാപ്പെയുടെ ഗോളില്‍ വീണ്ടും മുന്നിലെത്തി. അവസാന നിമിഷങ്ങളില്‍ ക്രിസ്റ്റഫറും ഗോള്‍ നേടിയതോടെ പിഎസ്ജിക്ക് വിജയം ഉറപ്പായി.
ഫ്രഞ്ച് കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിടുന്ന പിഎസ്ജി മെയ് എട്ടിന് നടക്കുന്ന ഫൈനലില്‍ ലെസ് ഹെര്ബിയേഴ്സിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: