വാട്‌സാപ്പ് വഴി വര്‍ഗ്ഗീയ വിദ്വേഷപ്രചരണം വ്യാപകം

Friday 20 April 2018 3:32 am IST

കാസര്‍കോട്: വാട്‌സാപ്പ് വഴി യുവതലമുറയെ ലക്ഷ്യമാക്കിയുള്ള വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍ വ്യാപകം. 

പ്രൊഫഷണലുകള്‍ കൂടുതലുള്ള ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ്  പ്രചരണങ്ങള്‍ കൂടുതലും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ പോലുള്ള പ്രൊഫഷനല്‍ സ്ഥാപനങ്ങളിലെ അംഗങ്ങളും വിദ്യാര്‍ത്ഥികളും മാത്രം അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇതിന് വേദിയാവുന്നതായും ആരോപണമുണ്ട്. എതിര്‍ക്കുന്നവരെ ഗ്രൂപ്പുകളില്‍ നിന്ന് നീക്കം ചെയ്താണ് വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നത്.

തിങ്കളാഴ്ചത്തെ ഹര്‍ത്താലിന്റെ പ്രചരണത്തിനായി ഒരു വീഡിയോ സിഐ കോഴിക്കോട്' ചാപ്റ്ററിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിനകത്ത് പോസ്റ്റ് ചെയ്യപ്പെട്ടു. 

കാത്വയിലെ കൊടും ക്രൂരതയെ  മതവല്‍ക്കരിക്കുന്നതിനും  ക്ഷേത്രങ്ങളെ ഇകഴ്ത്തി കാണിക്കുന്നതിനും എതിരെ ഒരു വിദ്യാര്‍ത്ഥി പോസ്റ്റിട്ടു. എതിരഭിപ്രായം രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥിയെ ഗ്രൂപ്പില്‍ നിന്ന് നീക്കി. 

'മത വര്‍ഗ്ഗീയതയാണ് അവളെ കൊന്നത്. ക്ഷേത്രമാണ് അതിന് ഉപയോഗിച്ചത്' അക്രമികള്‍ ഭ്രാന്തന്മാരാകും, ക്ഷേത്രം കാലിത്തൊഴുത്താകും എന്നിങ്ങനെയായിരുന്നു അഭിഭാഷകന്‍ കൂടിയായ അംഗത്തിന്റെ വാക്കുകള്‍. 

'ഏതാനും ക്രിമിനലുകള്‍ ചെയ്ത കുറ്റത്തിന് മൊത്തം ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതെന്തിന് എന്ന് ചോദിച്ചപ്പോള്‍ ഏതാനും  പേര്‍ ചെയ്യുന്ന തെറ്റിന് മൊത്തം മുസ്ലിം സമുദായത്തെയുമല്ലെ കുറ്റപ്പെടുത്തുന്നത് എന്നായിരുന്നു മറ്റൊരംഗത്തിന്റെ പോസ്റ്റ്. 

ക്ഷേത്രത്തില്‍ പോകരുത് എന്ന രവീന്ദ്രനാഥ ടാഗോറിനെ ഉദ്ധരിച്ച് ഒരു കവിതയും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഇയാള്‍ പോസ്റ്റ് ചെയ്തതിന് ഇത് പള്ളിക്ക് കൂടി ബാധകമാണോ എന്ന മറുചോദ്യം ഉയര്‍ത്തിയതോടെ എല്ലാ ആരാധനാലയങ്ങളെയും കുറിച്ചാണ് എന്ന് വ്യക്തമാക്കേണ്ടി വന്നു. 

എതിര്‍ വാദമുയര്‍ത്തിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.