സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരര്‍ക്കെതിരേ ഇറാക്ക് വ്യോമാക്രമണം നടത്തി

Friday 20 April 2018 7:41 am IST

ബാഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരെ തുരത്താന്‍ ഇറാക്ക് ശക്തമായ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാക്കിന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റുകളാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. 

ഐഎസ് ഭീകരര്‍ തങ്ങളുടെ സൈനികര്‍ക്കു ഭീഷണിയായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം അറിയച്ചതിനു പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.