തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തെരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിയെ ബാധിക്കില്ലെന്നും എങ്കിലും വേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്നുമാണ് കുമ്മനം അഭിപ്രായപ്പെട്ടത്.
ഉപതെരഞ്ഞെടുപ്പ് വൈകുന്നതിന് പിന്നില്‍ ബിജെപിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. മേയ് അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: