വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ അപകടം ഒഴിവായി

Friday 20 April 2018 12:55 pm IST

കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ നിന്ന് ക്വാലലംപുരിലേക്ക് പുറപ്പെട്ട വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ത്രിബുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. 

മലിന്‍ഡോ എയറിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു. ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. 

വിമാനത്താവളം താത്കാലിമായി അടച്ചിട്ടിരിക്കുകയാണ്. പല വിമാനങ്ങളും വൈകുമെന്നാണ് റിപ്പോര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.