പത്ത് വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശനം സുപ്രീംകോടതി അംഗീകരിച്ചു

Friday 20 April 2018 1:07 pm IST

കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു. വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. പ്രവേശനം റദ്ദാക്കിയത് ശരിവെച്ച ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.

മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതി പ്രവേശനം റദ്ദുചെയ്തത് ശരിവെയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. 2016-17 അദ്ധ്യായന വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പ്രവേശന മേല്‍ നോട്ട സമിതി സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്‍ആര്‍ഐ ക്വാട്ടയിലെ 6 വിദ്യാര്‍ത്ഥികളേയും മാനേജ്‌മെന്റ് ക്വാട്ടയിലെ 4 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നായിരുന്നു ആവശ്യം.

സമയ പരിധിക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചില്ലെന്നും മാനേജ്‌മെന്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.