റാഞ്ചി: ഝാര്‍ഖണ്ഡിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഹസാരിബാഗിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഗിരിധിയിലെ മേയര്‍ സ്ഥാനത്തേക്കും ബിജെപി സ്ഥാനാര്‍ഥി സുനില്‍ പാസ്വാന് വിജയിച്ചു.
ആദിയാപൂരില് ബിജെപിയുടെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 നാണ് നടന്നത്. ഗിരിദിയില്‍ മേയര്‍ സ്ഥാനത്തേക്ക് ബിജെപിയും ജെഎംഎമ്മും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബിജെപി – കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തമ്മിലും ശക്തമായ പോരാട്ടം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: